About me | അമ്പട ഞാനേ :)

ഞാൻ ആര് ? ഈ ലോകമെന്ത് ? ദൈവമാര് ?

എന്നെ കുറിച്ച് എന്ത് പറയാൻ. കൂടുതൽ ഒന്നും പറയാൻ ഇല്ല…

പറന്നു പോകുന്ന പകൽ കിളികളുടെ കൊഴിഞ്ഞു പോകുന്ന തൂവലുകളെ നോക്കി നെടുവീർപ്പെടാതെ  ജീവിത യാത്രയിൽ മുന്നോട്ട് പോകുന്നു…. എവിടെക്കെന്നറിയുന്നില്ലെങ്കിലും

കണ്ണൂരിലെ ചിറക്കൽ ഗ്രാമ സ്വദേശി. ഇപ്പോൾ അങ്ങ് ദുഫായിൽ, വിശാലമനസ്കന്റെ വാക്കിൽ പറഞ്ഞാൽ വീട് ചിറക്കലിൽ ജോലി ജബേൽ അലിയിൽ… ഡെയിലി പോയി വരും…

ലോകാ സമസ്താ സുഖിനൊ ഭവന്തു ” എന്ന മഹത്തായ തത്ത്വത്തിൽ വിശ്വസിക്കുന്നു. ലോകം മുഴുവന്‍ സുഖമായും സന്തോഷമായി കഴിയാനുള്ള പ്രാര്‍ത്ഥനയാണ് ഇത്.

‌______‌______‌______‌______‌______‌______‌______‌______‌______‌_____

“നിലനില്പിനായുള്ള ജീവിതസമരത്തിൽ, മൃഗങ്ങളും ഇതര ജീവികളും ബോധപൂർവമായി ഒന്നും ആസൂത്രണം ചെയ്യുന്നില്ല. സഹജവാസനയാൽ നിയന്ത്രിക്കപ്പെട്ട്, അവ, അപ്പപ്പോഴത്തെ പ്രതിസന്ധികൾ തരണം ചെയ്യുന്നുവെന്നേയുള്ളൂ. എന്നാൽ മനുഷ്യൻ, തൻറെ സഹജമായ യുക്തിയും ബുദ്ധിയും ഉപയോഗിച്ച്, തന്നെപ്പറ്റിയും ചുറ്റുപാടുകളെപ്പറ്റിയും അറിഞ്ഞ്, ദീർഘവീക്ഷണത്തോടെ ആസൂത്രണം ചെയ്ത്, എപ്പോഴും വിജയിക്കാൻ ശ്രമിക്കുന്നു.

മനുഷ്യസംസ്കാരത്തിൻറെ ഉത്ഭവം മുതൽ നിരവധി ജീവിതപ്രശ്നങ്ങൾ മനുഷ്യന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഞാൻ ആര് ? ഈ ലോകമെന്ത് ? ദൈവമാര് ? അവയും ഞാനുമായുള്ള ബന്ധമെന്ത് ? മനുഷ്യജീവിതത്തിന്റെ പരമമായ ലക്‌ഷ്യം എന്ത് ? എന്നു തുടങ്ങിയവ അത്തരം പ്രശ്നങ്ങളിൽ ചിലതു മാത്രമാണ്. (http://ml.wikipedia.org/wiki/ഭാരതീയ_തത്ത്വചിന്ത)

You may contact me directly by filling the form:

Your Name (required)

Your Email (required)

Subject

Your Message

‌______‌______‌______‌______‌______‌______‌______‌______‌______‌_____

Powered by WordPress | Designed by: video games | Thanks to Webdesign Agentur, SUV Reviews and Bed in a Bag